25 April 2024, Thursday

സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്; നിരക്കുകളറിയാം.…

Janayugom Webdesk
October 15, 2021 4:03 pm

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ധനവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. 80 രൂപയാണ് പവന് കൂടിയത്. ഇന്ന് 35840 രൂപയാണ് പവന്റെ വില. ഗ്രാമിന് വർധിച്ചത് 10 രൂപയാണ്.
ഗ്രാമിന് 4480 രൂപ നിരക്കിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ വിലയുടെ മൂല്യം ഇടിഞ്ഞതും വില വർധിക്കാൻ കാരണമായിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക് പോവുകയാണെങ്കിൽ വിലയിൽ വരും ദിവസങ്ങളിലും വർധനയുണ്ടാകും.

ഒക്ടോബർ 12 നും 13 നും ഒരേ വിലയായിരുന്നെങ്കിലും ഒക്ടോബർ 15 ആയപ്പോഴേക്കും പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് 650 രൂപ വർധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് കൂടുതൽ ആവശ്യക്കാരുണ്ടായതാണ് വില ഉയരാൻ മറ്റൊരു കാരണം.
ENGLISH SUMMARY;gold price kerala
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.