18 April 2024, Thursday

സ്വർണവില വീണ്ടും കൂടി; പവന് 240 രൂപ വര്‍ധിച്ചു

Janayugom Webdesk
September 15, 2021 12:24 pm

സംസ്ഥാനത്ത് തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഉയർന്നു. 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,440 രൂപയായി. ​ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 4430 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. 

കഴിഞ്ഞ ശനിയാഴ്ച മുതൽ നാലുദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 35,200 രൂപയായിരുന്നു വില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. മാസത്തിന്റെ തുടക്കത്തില്‍ 35,440 ആയിരുന്നു പവന്‍ വില. ഇതു പിന്നീട് 35,600 വരെ എത്തി. ഇതാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
35,600ല്‍നിന്ന് 80 രൂപ കുറഞ്ഞ് 35,520ൽ എത്തിയ വില വീണ്ടും രണ്ടു തവണയായി താഴ്ന്ന് 35,200ല്‍ എത്തുകയായിരുന്നു.ഈ മാസം സ്വര്‍ണ വിലയില്‍ കൂടുതല്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
eng­lish sumammary;gold price kerala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.