24 April 2024, Wednesday

കുതിച്ചുയര്‍ന്ന് വീണ്ടും സ്വർണവില; പവന് 44,240

ടി കെ അനിൽകുമാർ
ആലപ്പുഴ
March 18, 2023 10:34 pm

പറന്നുയർന്ന് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 1,200 രൂപയാണ് കൂടിയത്. 43,040 രൂപയായിരുന്ന വില ഇതോടെ പവന് 44,240 രൂപയായി. ഗ്രാമിനാകട്ടെ 150 രൂപ കൂടി 5530 രൂപയുമായി. ഒരാഴ്ചക്കിടെ 3,520 രൂപയുടെ വർധന. വില 44,000 കടന്നതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 48,000 രൂപയോളം മുടക്കേണ്ട സ്ഥിതിയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാന പ്രകാരമാണ് ഇത്രയും വില നൽകേണ്ടിവരിക. ആഗോള ബാങ്കിങ് രംഗത്തെ പ്രതിസന്ധിയെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേര്‍ സ്വർണത്തിലേക്ക് തിരിയുന്നതാണ് വില ഉയരാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. 

യുഎസിലെ സിലിക്കൺ വാലി ബാങ്ക് തകർച്ചയും വില വർധിക്കാനുള്ള കാരണമായി. ആഗോള തലത്തിൽ സ്വർണ വിപണിയിലുണ്ടായ വർധനവാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. എക്കാലത്തെയും റെക്കോഡുകൾ തിരുത്തിയാണ് സ്വർണ വില കുതിച്ചുയരുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ വിലയെത്തി നിൽക്കുമ്പോൾ സ്വർണം വിൽക്കാനെത്തുന്നവരുടെ എണ്ണം വർധിച്ചതായി വ്യാപാരികൾ പറയുന്നു. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ കാണുന്നത്. കേന്ദ്ര ബജറ്റിന് ശേഷം വില കുറയുമെന്ന പ്രതീക്ഷയും തെറ്റി. ഈ വർഷം മാർച്ച് മുതൽ 42,000 രൂപയ്ക്കു മുകളിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുന്നത്.

Eng­lish Summary;Gold price soared again; Pavan 44,240

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.