February 9, 2023 Thursday

സ്വർണം റെക്കോർഡ് വിലയിൽ

Janayugom Webdesk
ന്യൂഡൽഹി
April 25, 2020 10:15 pm

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില മുന്നോട്ട്. ഒരു പവൻ സ്വർണത്തിന് 34,000 രൂപയാണ് നിരക്ക്. ഗ്രാമിന് 4,250 രൂപയും. ഈ മാസം മാത്രം 2,400 രൂപ ഒരു പവൻ സ്വർണത്തിന് ഉയർന്നു. കോവിഡ് 19 നെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോളനിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതുമാണ് വില വർധിക്കാൻ കാരണം.

അക്ഷയ തൃതീയയും വില കൂടുന്നതിന് കാരണമായി. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 75 ശതമാനം വില വർധിച്ച സ്വർണത്തിന് അടുത്ത 18 മാസത്തിനുള്ളിൽ 76 ശതമാനം കൂടി വില ഉയരുമെന്നും സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ട് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.