Web Desk

February 05, 2021, 1:30 pm

സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തില്‍; പവന് 480 രൂപ കുറഞ്ഞു.

Janayugom Online

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് വെള്ളിയാഴ്ച്ച പവന് 480 രൂപ കുറഞ്ഞ് 35,000 രൂപയായി. 4375 രൂപയാണ് ഗ്രാമിന്റെ വില. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ഇതോടെ സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂണിൽ ആണ് പവന്റെ വില 35,000 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്.

അതിനുശേഷം തുടര്‍ച്ചയായി കുതിപ്പുനടത്തി ഓഗസ്റ്റില്‍ 42,000 നിലാവരത്തിലേയ്ക്ക് ഉയര്‍ന്നെങ്കിലും തുടര്‍ന്നുള്ള മാസങ്ങളില്‍ വിലയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടായത്. ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് വിലയില്‍ 7000 രൂപയാണ് ഇടിവുണ്ടായത്.

ENGLISH SUMMARY; Gold prices at six-month low; Sov­er­eign declined by Rs 480
YOU MAY ALSO LIKE THIS VIDEO;