Web Desk

കൊച്ചി

July 22, 2021, 11:53 am

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

Janayugom Online

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 4455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടു ദിവസത്തിനിടെ 560 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ്. ഇന്നലെ പവന് 280 രൂപയാണ് കുറഞ്ഞു.

ഈ മാസം ആദ്യം 35,200 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ പിന്നീട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. വെള്ളിയാഴ്ച പവന്‍ വില 36,200 രൂപയില്‍ എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് താഴ്ന്ന വിലയാണ് കഴിഞ്ഞദിവസം വീണ്ടും ഉയര്‍ന്ന് 16ലെ നിലവാരത്തില്‍ എത്തിയത്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ENGLISH SUMMARY:Gold prices fall again 22-07-2021
You may also like this video