Web Desk

February 09, 2021, 10:39 am

സ്വര്‍ണ വിലയില്‍ കുതിപ്പ്; പവന് 480 രൂപ കൂടി

Janayugom Online

ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. 35,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ബജറ്റിനു ശേഷം തുടര്‍ച്ചയായി ഇടിഞ്ഞ വില കഴിഞ്ഞ ശനിയാഴ്ച 240 രൂപ കൂടിയിരുന്നു. 35,240 രൂപയാണ് കഴിഞ്ഞ മൂന്നു ദിവസമായി വില.

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് വലിയ ഇടിവാണ് സ്വര്‍ണത്തിനുണ്ടായത്. ഈ മാസം തുടക്കത്തില്‍ 36,800 ആയിരുന്ന വില അഞ്ചു ദിവസം കൊണ്ട് 35,000ല്‍ എത്തി.ഗ്രാമിന് അറുപതു രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4465 രൂപ.

eng­lish summary;Gold prices rise; 480 more per sovereign
you may also like this video;