25 April 2024, Thursday

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

Janayugom Webdesk
കൊച്ചി
December 27, 2021 12:18 pm

സംസ്ഥാനത്ത് മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,360 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4545 ആയി. ഈ മാസം പതിനേഴിന് സ്വര്‍ണ വില സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 

പവന് 36,560 വരെ എത്തിയ വില പിന്നീട് താഴുകയായിരുന്നു. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഒമൈക്രോണ്‍ ഭീതിയും ലോക സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

ENGLISH SUMMARY: Gold prices rise again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.