20 April 2024, Saturday

സ്വര്‍ണ വില കൂടി

Janayugom Webdesk
കൊച്ചി
December 14, 2021 11:31 am

മൂന്നു ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 36,200 രൂപ. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്.
കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില 36,080ല്‍ തുടരുകയായിരുന്നു. ഗ്രാം വില പതിനഞ്ചു രൂപ കൂടി 4525ല്‍ എത്തി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഇത് പിന്നീട് കുറഞ്ഞ് 35,560ല്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു. 640 രൂപയുടെ വര്‍ധനയാണ് ഇതുവരെ ഈ മാസം രേഖപ്പെടുത്തിയത്.

eng­lish sum­ma­ry; Gold prices rise

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.