കുതിച്ചുയര്‍ന്ന് സ്വര്‍ണവില ; പവന് 40,000 രൂപ

Web Desk

കൊച്ചി

Posted on July 31, 2020, 11:20 am

സ്വര്‍ണത്തിന് വീണ്ടും റെക്കോര്‍ഡ് വില വര്‍ധനവ്. സ്വർണവില 40000 രൂപയായി. ഒരുഗ്രാം സ്വർണത്തിന്‌ ഇന്ന്‌ 35 രൂപ ഉയർന്ന്‌ 5000 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്. ജനുവരി മുതൽ ഏഴ് മാസത്തിനിടയില്‍ സ്വർണവില പവന്‌ 10,400 രൂപയാണ്‌ ഉയർന്നത്‌. കോവിഡ് കേസുകള്‍ ഉയരുന്നതും അമേരിക്ക- ചൈന ബന്ധം വഷളായതും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ENGLISH SUMMARY:gold rate hike 31–7‑2020
You may also like this video