വ്യാപാരിയുടെ തലയ്ക്കടിച്ച് സ്വര്‍ണ്ണ കവര്‍ച്ച; മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

Web Desk
Posted on July 06, 2019, 4:54 pm

കണ്ണൂര്‍ തലശ്ശേരിയില്‍ ബൈക്കിലെത്തിയ സംഘം വ്യാപാരിയുടെ തലയ്ക്കടിച്ച് അര കിലോ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തു. സ്വര്‍ണ വ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി ശ്രീകാന്ത് കദം ആണ് മൂന്നംഗസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.

തലശേരി നഗര മധ്യത്തിലെ വീട്ടില്‍ നിന്നും കടയിലേക്ക് പോകാന്‍ ഇറങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം ശ്രീകാന്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം സ്വര്‍ണം കവരുകയായിരുന്നു. കാലങ്ങളായി തലശേരി കേന്ദ്രീകരിച്ച് സ്വര്‍ണ കച്ചവടം നടത്തുന്ന ശ്രീകാന്തില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തത് തികച്ചും ആസൂത്രിതമാണെന്നാണ് പൊലീസ് പറയുന്നത്. പള്‍സര്‍ ബൈക്കിലെത്തിയ മൂന്ന് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപത്തുള്ള സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് തലശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.