ചെന്നൈ മലബാര്‍ എക്സ്പ്രസുകളിലെ യാത്രക്കാരെ കൊള്ളയടിച്ച് 14 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ചെന്നൈ സ്വദേശി പൊന്നുമാരന്റെ 10 ലക്ഷം രൂപയുടെ ആഭരണങ്ങളും, കാഞ്ഞങ്ങാട് സ്വദേശിയുടെ 4 ലക്ഷം രൂപയുടെ അഭരണങ്ങളുമാണ് കൊള്ളയടിക്കപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ് ചെന്നൈ മംഗലാപുരം സൂപ്പർഫാസ്റ്റ്, മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ മോഷണം നടന്നത്. ചൈന്നൈ മംഗലാപുരം സൂപ്പർഫാസ്റ്റ് ട്രെയിനില്‍ എസി കംപാര്‍ട്ടുമെന്റില്‍ അപ്പർ ബർത്തിൽ കിടന്നുറങ്ങുകയായിരുന്ന ചെന്നൈ സ്വദേശി പൊനുമാരന്റെ ബാഗ് കീറി 21 പവന് സ്വര്‍ണ്ണം , വജ്രാഭരണങ്ങൾ ഉൾപ്പെടെ 10 ലക്ഷം രൂപയുടെ വസ്തുക്കളും, ബാഗിലുണ്ടായിരുന്ന 22000 രൂപയുമാണ് മോഷ്ടിച്ചത്.
പുലർച്ചെ നാലുമണിക്ക് തിരുരിലെതിതയ്പ്പോഴാണ് പൊന്നുമാരൻ വിവരമറിയുന്നത് തുടർന്ന് കോഴിക്കോട് റെയില്‍വെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. തിരിപ്പൂര് വരെ സ്വര്‍ണ്ണാഭരണവും പണവും കൈവശമുണ്ടായിരുന്നുവെന്നാണ് പോന്നുമാരന്‍ നല്കിയ മൊഴി. തിരിപ്പൂരിനും കോഴിക്കോടിനുമിടയില്‍ ട്രെയിന്‍ നിര്‍ത്തിയ മുഴുവന്‍ സ്റ്റേഷനുകളിലെയും സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിക്കും മലബാര്‍ എക്സ് പ്രസില്‍ അങ്കമാലിയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്ത കുടുംബത്തെയാണ് കൊള്ളയടിച്ചത്. ഇവരുടെ ഒമ്പതര പവന് സ്വർണ്ണവും, പാസ്പോർട്ടും എടിഎം കാർഡും അടങ്ങിയ ബാഗ് മോഷണം പോയി. മാഹിയിലെത്തിയപ്പോള്‍ മോഷണവിവരമറിഞ്ഞ ഇവര്‍ കണ്ണൂര്‍ റെയില്‍വെ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. റെയില്‍വെ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രണ്ടുമോഷണങ്ങളും എസി കംപാര്‍ട്ട്മെന്റിലാണ് നടന്നത്.
English Summary: Gold robbery in mangalore train
You may also like
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.