Web Desk

കോഴിക്കോട്

April 15, 2021, 9:21 pm

രണ്ടു കോടി രൂപയുടെ സ്വര്‍ണ കവർച്ച; ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

Janayugom Online

ഫ്ലാറ്റിലെത്തി യുവാവിനെ കുത്തിപ്പരിക്കേല്പിക്കുകയും രണ്ടുകോടി രൂപയുടെ സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത സംഭവത്തിൽ സ്വർണത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ ആഭരണങ്ങളുടെ രേഖകൾ ഹാജരാക്കാൻ അന്വേഷണസംഘം ആവശ്യപ്പെട്ടു. അസി. കമ്മിഷണർ എ വി ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നഷ്ടപ്പെട്ട സ്വർണത്തിനു കൃത്യമായ രേഖയുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. 

ചാലപ്പുറം പുഷ്പ ജംഗ്ഷനിൽ ഹൈലൈറ്റ് എമിനന്റ് അപ്പാർട്മെന്റിൽ കയറി ജിതേന്ദ്ര സിങ്ങിനെ ആക്രമിച്ചാണ് സ്വർണം കവർന്നത്. ഇത്രയും സ്വർണം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന കാര്യം എങ്ങനെ അക്രമി അറിഞ്ഞു എന്നുള്ളതും പൊലീസ് അന്വേഷിക്കുന്നു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ഒരാളാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും സംഭവം നടന്ന സമയത്ത് സ്ഥലത്തെ മൊബൈൽ ടവറിൽ രേഖപ്പെടുത്തിയ ഫോൺ കോളുകളും പൊലീസ് പരിശോധിച്ചുവരികയാണ്. 

ENGLISH SUMMARY:Gold rob­bery worth Rs 2 crore; An inves­ti­ga­tion into the source has been launched
You may also like this video