September 26, 2022 Monday

Related news

July 4, 2021
June 29, 2021
June 29, 2021
June 29, 2021
June 22, 2021
June 1, 2021
April 8, 2021
April 8, 2021
April 2, 2021
March 12, 2021

അറിഞ്ഞോ സ്വര്‍ണക്കടത്തില്‍ ഇനി പിടിയിലാകാനുളള ആ നാലാമൻ ഫാസില്‍ ഫരീദ് ആരാണെന്ന്!

Janayugom Webdesk
July 12, 2020 5:08 pm

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദ് ആരാണെന്ന് അറിയാമോ? തൃശൂര്‍ കൊടുങ്ങലൂര്‍ സ്വദേശിയാണ് ഇയാള്‍. യുഎഇയില്‍ സ്പൈസസ് അടക്കമുള്ളവ എത്തിക്കുന്ന ട്രേഡിംഗ് ഏജൻസി നടത്തുന്നയാളാണ് മൂന്നാം പ്രതിയായ  ഫാസിൽ ഫരീദ് എന്നാണ് നിലവിൽ കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതായിരുന്നില്ല യഥാർത്ഥത്തിൽ ഫാസിൽ ഫരീദിന്‍റെ ജോലി.

ട്രേഡിംഗ് ഏജൻസി മറയാക്കി ഇയാൾ കള്ളക്കടത്ത് നടത്തിയിരിക്കാം എന്നാണ് കസ്റ്റംസിന്‍റെ നിഗമനം. ട്രേഡിംഗ് ഏജൻസി വെറും കടലാസ് കമ്പനിയായിരുന്നിരിക്കണം. ദുബായിലെ ഖിസൈസിൽ ജിംനേഷ്യം, ആഡംബര വാഹന വർക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങൾ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസിൽ ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്. ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വർണക്കടത്തുകാരുമായി ബന്ധം പുലർത്തുന്നില്ലെന്നാണ് വിവരം. ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. നേരത്തെയും ഫാസിൽ ഫരീദ് ദുബായിൽ നിന്ന് സ്വർണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. കുറഞ്ഞ തോതിൽ സ്വർണം കടത്തി തുടങ്ങിയ ഇയാൾ ഇതാദ്യമായാണ് ഇത്രയും വൻതോതിൽ സ്വർണം കടത്തുന്നത്.

ഫാസിലിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ സ്വര്‍ണക്കടത്തുമായി പുറത്തു വരുമെന്നാണ് കരുതുന്നത്. ഇയാള്‍ സ്വര്‍ണക്കടത്തില്‍ സജീവമാണെങ്കിലും 13 കോടിയോളം രൂപയുടെ സ്വര്‍ണം ഒറ്റയ്ക്ക് കടത്താൻ തക്ക പ്രാപ്തിയില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതു മാത്രമല്ല, ഈ മാര്‍ഗത്തിലൂടെ സ്വര്‍ണം കടത്തുകയെന്നത് ഒറ്റയ്ക്ക് സാധ്യമല്ല. ഒന്നുങ്കില്‍ മറ്റാര്‍ക്കോ വേണ്ടി സ്വര്‍ണം കടത്തി. അത് അല്ലെങ്കില്‍ ഫാസിലിനു പിന്നില്‍ അതിശക്തമായൊരു ടീം തന്നെയുണ്ട്.

വര്‍ഷങ്ങളായി ഇയാള്‍ ബിസിനസ്സിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.വര്‍ഷങ്ങളായി ഇയാള്‍ കേരളത്തിലേയ്ക്ക് സ്വര്‍ണം കടത്താറുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഫാസില്‍ പിടിക്കപ്പെടുന്നില്ലയെന്നത് ഒരു ചോദ്യമാണ്. അതിനുളള കാരണം പതിവ് രീതികളില്‍ നിന്നെല്ലാം മാറി ഇയാള്‍ തന്റെതായ രീതിയിലൂടെയാണ് സ്വര്‍ണം കടത്തുന്നത് എന്ന് വേണം കരുതാൻ.

ENGLISH SUMMARY: GOLD SCAM FASIL FARID

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.