Web Desk

കൊച്ചി

November 09, 2020, 7:15 pm

സ്വർണക്കടത്ത് കേസിൽ അഞ്ചുപേരെ കൂടി എൻഐഎ പ്രതി ചേർത്തു

Janayugom Online

സ്വർണക്കടത്ത് കേസിൽ അഞ്ചുപേരെ കൂടി എൻഐഎ പ്രതി ചേർത്തു. ഇതിൽ നാലുപേർ വിദേശത്താണുള്ളത്. ഇവരെ പിടികൂടാൻ ഇന്റർ പോളിന്റെ സഹായം തേടും. പ്രതിചേർത്ത മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് അസ്ലമിനെ ചോദ്യം ചെയ്യുകയാണ്.മലപ്പുറം സ്വദേശികളായ അബ്ദുൾ ലത്തീഫ്, നസ്രു എന്ന് വിളിക്കുന്ന നസറുദ്ദീൻ ഷാ, റംസാൻ പരഞ്ചേരി, കോഴിക്കോട് സ്വദേശി മുഹമ്മദ് മൻസൂർ എന്നിവരാണ് പ്രതി ചേർക്കപ്പെട്ട മറ്റുള്ളവർ. എൻഐഎ ഇതുവരെ 35 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. 21 പേരെ അറസ്റ്റ് ചെയ്തു. നയതന്ത്ര ചാനലിലൂടെ ഉൾപ്പെടെ സ്വർണക്കടത്ത്   നടത്തിയെന്നാണ് കേസ്.

Eng­lish sum­ma­ry: Gold scam case followup

You may also like this video: