June 26, 2022 Sunday

Latest News

June 26, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

സ്വര്‍ണക്കടത്ത്; സരിത് നിർണായക വിവരങ്ങൾ നൽകി

By Janayugom Webdesk
July 9, 2020

ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍‍പി ആര്‍ ഒ പി ആര്‍ സരിത്തിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതി കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് സരിത്തിനെ കസ്റ്റഡ‍ിയില്‍ വിട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സരിത്തിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ ഹാജരാക്കിയ സരിത്തിനെ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കോവിഡ് പരിശോധനയും നടത്തിയിരുന്നു.

സരിത്ത് ഉള്‍പ്പെട്ട എട്ട് ഇടപാടുകളെ കുറിച്ച്‌ കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണം കടത്തിയ വകയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ കമ്മിഷന്‍ ലഭിച്ചതായും സരിത്ത് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സരിത്തിന്റെ കയ്യില്‍ നിന്ന് കണ്ടെത്തിയ രേഖകളും, പിടിച്ചെടുത്ത സ്വര്‍ണവും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കി.സരിത്തിന്റെ ഫോണിന്റെ കോള്‍ റെക്കോഡ് വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്ന് സ്വര്‍ണക്കടത്തില്‍ പങ്കാളികളായവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുണ്ട്. ഇതിന് സരിത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. സരിത്തിന്റെ ജാമ്യാപേക്ഷ 13ന് പരിഗണിക്കും.

കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് 15 കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തിയത്. സരിത്തില്‍ നിന്നും നിര്‍ണായക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സരിത്തിന്റെ മൊഴി. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ലെന്നും സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത്ത് മൊഴി നല്‍കി.

ഓരോ തവണയും സ്വർണം കടത്തുമ്പോഴം 10 മുതല്‍ 15 ലക്ഷം വരെ കമ്മിഷന്‍ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചു. രണ്ട് മാസം മുമ്പ് പിആർഒ പോസ്റ്റില്‍ നിന്ന് സരിത്തിനെ നീക്കിയിരുന്നു. സ്വപ്ന സുരേഷാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് മാറിയിട്ടും ഇവിടത്തെ ഉദ്യോഗസ്ഥരുമായി സ്വപ്നക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഒളിവില്‍ പോയ ഇവര്‍ക്കായി കസ്റ്റംസ് തെരച്ചില്‍ നടത്തുകയാണ്. സരിത്തിനെ വിശദമായി ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഡിആര്‍ഐയും കസ്റ്റംസും അറിയിച്ചിട്ടുണ്ട്.

Eng­lish sum­ma­ry: Gold scam case fol­lowup story

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.