തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ എൻ ഐ എ സമര്‍പ്പിച്ച എഫ് ആറില്‍ നാലു പ്രതികള്‍. സരിത്തു സ്വപ്നയും ഒന്നും രണ്ടും പ്രതികള്‍. കൊച്ചി സ്വദേശി ഫെെസലിനു വേണ്ടിയാണ് സ്വര്‍ണം കടത്തിയത്.ഇയാളാണ് മൂന്നാം പ്രതി. സന്ദീപ് നായര്‍ നാലാം പ്രതി.സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ച പണം ദേശവിരുത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്. യുഎപിഎ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് എൻഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ എൻ ഐ എ അന്വേഷണം തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ ഹെെക്കാടതിയെ അറിയിച്ചിരുന്നു. . സന്ദീപ്, സ്വപ്ന, സരിത്ത്, എന്നിവരെ പ്രതിക്കളാക്കി വെളളിയാഴ്പ രാവിലെ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തതായും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.
എൻഐഎ കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് കേന്ദ്ര അഭിഭാഷകനായ രവി പ്രകാശ് കോടതിയില്‍ ആവശ്യപ്പെട്ടു. എൻഐഎ നിയമത്തിന്റെ 21 ാം വകുപ്പ് പ്രകാരം മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാൻ ഹെെക്കോടതിക്ക് ആവില്ലെന്ന് അദ്ദേഹം ഹെെക്കോടതില്‍ അറിയിച്ചു.
നിരപരാധിയായ തന്റെ നീട്ടില്‍ കസ്റ്റംസ് ഉദ്യാേഗസ്ഥര്‍ അനധികൃതമായി പ്രവേശിച്ചുവെന്നും തന്നെ അകാരണമായി ദ്രോഹിക്കുകയാണെന്നും സ്വപ്ന കോടതിയില്‍ ബോധിപ്പിച്ചു. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സ്വര്‍ണക്കടത്ത് അതീവ ഗൗരവതരമാണെന്ന് കസ്റ്റംസിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകൻ കെ. രവികുമാര്‍ കോടതിയില്‍ അറിയിച്ചു.
സ്വപ്നയുടെ ചെയ്തികള്‍ സംശയകരമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വിമാനത്താവളത്തിലെത്തിയ ഡിപ്ലോമാറ്റിക് ബാഗ്ഗേജ് ക്ലിയര്‍ ചെയ്യാൻ ശ്രമം നടത്തി. പിന്നീട് മൊബെെല്‍ ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയി. അതിനാല്‍ ചോദ്യം ചെയ്യലിന് സമണ്‍സ് നല്‍ക്കാൻ കസ്റ്റംസ് ശ്രമിച്ചെങ്കിലും നടന്നില്ല.
കസ്റ്റംസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും എൻഐഎ എഫ്ആറിന്റെയും പകര്‍പ്പ് വേണമെന്ന് സ്വപ്നയുടെ അഭിഭാഷകൻ ടി. കെ രാജേഷ് കുമാര്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തിമായി തനിക്കു യാതൊരു വിധ ബന്ധമില്ലെന്നും കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ട പ്രകാരമാണ് ബാഗേജ് പുറത്തിറക്കാൻ ഇടപെട്ടതെന്നും സ്വപ്ന ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
English summary: Gold scam follow up story
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.