സ്വപ്നയുടെ നിക്ഷേപം ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു

Web Desk

കൊച്ചി

Posted on August 06, 2020, 5:50 pm

തിരുവനന്തപുരം സ്വർണ്ണ കള്ള കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സിബിഐ പരിശോധിക്കുന്നു. എയർ പോർട്ട് ഉദ്യോഗസ്ഥരുടെ സഹായം പ്രതികൾക്ക് ലഭിച്ചിരിക്കാം എന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച പ്രാഥമിക വിവരശേഖരണം സിബിഐ നടത്തിയിട്ടുണ്ട്. ഇതിനിടെ സ്വർണക്കടത്ത് കേസ് ആദായ നികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. പ്രതി സ്വപ്‌ന സുരേഷിന്റെ കൈവശം കണക്കിൽപ്പെടാത്ത സ്വർണം കണ്ടെത്തിയ സാഹചര്യത്തിലാണിത്.

സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ കണക്കിൽപ്പെടാത്ത സ്വർണം കണ്ടെത്തിയ സഹചര്യത്തിലാണ് ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റും ഇടപെടുന്നത്. സ്വപ്‌ന ആദായ നികുതി അടച്ചിരുന്നില്ലെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇത് പ്രത്യേക എൻഐഎ കോടതിയിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതും ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ഇടപെടലിന് കാരണമായിട്ടുണ്ട്.കേരള പൊലീസിൽ വലിയ സ്വാധീനമെന്ന് കസ്റ്റംസ്. അധികാരത്തിന്റെ ഇടനാഴിയിൽ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇപ്പോൾ ജാമ്യം നൽകിയാൽ കേസിന്റ വിചാരണയെ പോലും അട്ടിമറിച്ച് സ്വപ്ന കടന്ന് കളയാൻ സാധ്യതയുണ്ടെന്ന് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ റിപ്പോർട്ട് നൽകിതിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് കസ്റ്റംസ് നൽകിയ മറുപടിയിലാണ് അധികാര കേന്ദ്രങ്ങളിലെ സ്വപ്നയുടെ സ്വാധീനത്തെ കുറിച്ച് പരാമർശിക്കുന്നത്. കേരള പൊലീസിൽ ശക്തമായ സ്വാധീനമുള്ളയാളാണ് സ്വപ്നയെന്ന് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പൊലീസിലെ സ്വാധീനമുപയോഗിച്ച് സ്വപ്ന പ്രശ്‌നങ്ങളും ഒരുക്കി തീർന്നിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. പൊലീസിലെ ബന്ധം ഉപയോഗിച്ച് മുൻപ് പല ഭിഷണികളും സ്വപ്ന നടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. നിലവിൽ സ്വപ്നയ്ക്ക് ജാമ്യം നൽകിയാൽ ഈ ബന്ധങ്ങൾ ഉപയോഗിച്ച് കൊണ്ട് വിചാരണയെ പോലും അട്ടിമറിച്ച് സ്വപ്ന നാടുവിടാൻ സാധ്യതയുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. സ്വപ്ന രാജ്യത്ത് സാമ്പത്തിക അട്ടിമറിക്ക് ശ്രമം നടത്തിയതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

അധികാരത്തിന്റെ ഇടനാഴികളിൽ വലിയ സ്വാധീനമുള്ളയാളാണ് സ്വപ്നയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ നാളെ വാദം നടക്കും. ഇതിനിടെ സ്വർണ്ണ കടത്ത് കേസിലെ പ്രതികളിൽ നിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി.മാത്രമല്ല, കള്ളക്കടത്തിന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിരുന്നോ എന്നുള്ളതാണ് കേസിൽ സിബിഐ അന്വേഷണ പരിധിയിൽ വരുന്നത്.

പ്രധാനമായും എയർപോർട്ടിലുള്ള ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിരിക്കാമെന്നുള്ള നിഗമനമുണ്ട് ഇതാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. സിബിഐ നിയമം അനുസരിച്ച് കേന്ദ്രസർക്കാർ ഏജൻസികൾ അന്വേഷിക്കേണ്ട കേസിൽ കേന്ദ്ര സർക്കാറിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥർ വഴിവിട്ട സാഹായങ്ങളോ മറ്റോ നൽകിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുന്നതിന് അവർക്ക് അധികാരമുണ്ട്. അതിൻ പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നത്.

അതേസമയം, മുഹമ്മദ് അലി, മുഹമ്മദ് ഇബ്രാഹിം എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടികളും എൻഐഎ തുടങ്ങി. ഇന്നലെ ഇവരെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. റമീസുമായി അടുത്ത ബന്ധമുള്ളവരാണിവർ. ഇതിൽ മുഹമ്മദ് അലി കൈവെട്ടു കേസിൽ ആരോപണ വിധേയൻ കൂടിയായിരുന്നു. നിലവിൽ എൻഐഎ സംഘം തിരുവനന്തപുരത്ത് തുടരുകയാണ്.

Eng­lish sum­ma­ry: Gold scam fol­lowup sto­ry

You may also like this video: