ഫൈസൽ ഫരീദിനെ യുഎഇ ഇന്ത്യയ്ക്ക് കൈമാറുന്നതിൽ അനിശ്ചിതത്വം തുടരുന്നു

Web Desk

കൊച്ചി

Posted on July 22, 2020, 8:22 pm

സ്വർണക്കടത്ത് കേസിൽ എൻഐഎയും കസ്റ്റംസും അന്വേഷിക്കുന്ന തൃശൂർ കയ്പമംഗലം സ്വദേശി ഫൈസൽ ഫരീദിനെ യുഎഇ ഇന്ത്യയ്ക്ക് കൈമാറുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഷാർജ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ഫൈസലിനെ വിട്ടുനല്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് ഇതുവരെ യുഎഇ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഫൈസലിന്‍റെ പാസ്പോർട്ട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം റദ്ദാക്കിയതിന് പിന്നാലെ ഷാർജ പൊലീസ് ഇയാൾക്ക് ‍യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്ത്യയിലേക്ക് നാടുകടത്തുമെന്നായിരുന്നു വിവരം. ഇതിന്‍റെ ഭാഗമായി എൻഐഎ കോടതി ഫൈസലിനെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടു‌വിച്ചിരുന്നു.

യുഎഇയിൽഒന്നിലേറെ കേസുകളിൽ ഫൈസൽ പ്രതിയാണെന്നതാണു വിട്ടു നൽകാൻ തടസം. ചെക്കു കേസുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നവർ എത്ര ഉന്നതരായാലും യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതാണ് യുഎഇയിലെ നിയമം.നിലവിലുണ്ടായിരുന്ന ചെക്കു കേസിലായിരുന്നു ഫൈസൽ ഷാർജ പൊലീസിൽ കഴിഞ്ഞയാഴ്ച കീഴടങ്ങിയത്. അഭിഭാഷകന് ഒപ്പമെത്തിയായിരുന്നു കീഴടങ്ങൽ.

ഫൈസൽ ഫരീദ് ഇന്ത്യൻ അധിക‌തരുടെ കസ്റ്റഡിയിലായാൽ യുഎഇ കോൺസുലേറ്റിനെ ബാധിക്കുംവിധം അന്വേഷണം നീങ്ങുമോ എന്ന ആശങ്കയും ഫൈസലിനെ വിട്ടുനൽകാതിരിക്കാൻ കാരണമായി പറയുന്നു. അതിനിടെ ഇയാൾക്കെതിരേ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ശ്രമം തുടരുകയാണ്.

Eng­lish sum­ma­ry :Gold scam case followup

You may also like this video: