വിമാനമാർഗം മാത്രമല്ല കപ്പൽമാർഗവും സ്വർണം കടത്തിയതായി ഇ ഡി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങി. ഏപ്രിൽ രണ്ടിന് കൊച്ചിയിലെത്തിയ കാർഗോ പരിശോധനയില്ലാതെ വിട്ടുനൽകിയ സംഭവത്തെക്കുറിച്ചാണ് അന്വേഷണം. കസ്റ്റംസ് ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് ചോദ്യം ചെയ്യും. കാർഗോ പരിശോധിക്കാൻ ഉത്തരവാദിത്വമുള്ള അസസിംഗ് ഓഫീസറുടെ ഉത്തരവ് മറികടന്നാണ് കാർഗോ വിട്ടുകൊടുത്തതെന്നും ഇക്കാര്യത്തിൽ ശുപാർശ നടന്നതായും ഇ ഡി ആരോപിക്കുന്നു. ഇതേ തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന കാര്യമാകും പരിശോധിക്കുക.
ENGLISH SUMMARY: GOLD SCAM THROUGH SHIP SAYS ED
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.