February 8, 2023 Wednesday

Related news

February 8, 2023
February 3, 2023
February 2, 2023
January 31, 2023
January 24, 2023
January 20, 2023
January 19, 2023
January 12, 2023
January 11, 2023
January 3, 2023

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട

Janayugom Webdesk
നെടുമ്പാശ്ശേരി
November 3, 2020 10:46 am

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച മൂന്ന് കിലോഗ്രാം സ്വർണ്ണം ഇന്ന് പുലർച്ചെ എയർ കസ്റ്റംസ് ഇൻ്റലിജെൻസ് വിഭാഗം പിടികൂടി . ഇതിന് ഇന്ത്യൻ മാർക്കറ്റിൽ 159 ലക്ഷം രൂപ വില വരും . ദുബായിൽ നിന്നും കൊച്ചിയിലേക്ക് മൂന്ന് വിമാനങ്ങളിലായി എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത് .

എയർ ഏഷ്യ എയർലൈൻസ് , എയർ അറ്യേബ്യ എയർലൈൻസ് , എമറെറ്റ്സ് എയർലൈൻസ് എന്നീ വിമാനങ്ങളിൽ എത്തിയ ഇവര്‍ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി . ഇവരെ സംബന്ധിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതിനാൽ യാത്രാക്കാരുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിട്ടില്ല.

ഒക്ടോബർ രണ്ട് മുതലുള്ള നാല് ദിവസങ്ങളിലായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 12.5 കിലോഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് എയർ ഇൻ്റലിജൻസ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയിരിക്കുന്നത് . ഈ സ്വർണ്ണത്തിന് ഇന്ത്യൻ മാർക്കറ്റിൽ 6.56 കോടി രൂപ വില വരും . ഗൾഫ് മേഖലയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി കേരളത്തിൽ എത്തിയ 15 യാത്രക്കാരിൽ നിന്നായിട്ടാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയിട്ടുള്ളത് .

Eng­lish sum­ma­ry: Gold seized from Nedum­bassery Airport
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.