Web Desk

നെടുമ്പാശേരി

December 29, 2020, 11:43 am

നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയില്‍

Janayugom Online

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാല് കിലോയിലധികം സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയില്‍. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടിയത്. അഞ്ച് പേരില്‍ നിന്നായി 4.269 കിലോ വരുന്ന സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു കടത്തിയത്. 

ദുബായില്‍ നിന്നെത്തിയ തഞ്ചാവൂര്‍ സ്വദേശിയില്‍ നിന്ന് 765 ഗ്രാമും, ഷാര്‍ജയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിയില്‍ നിന്ന് 870 ഗ്രാമും, ദുബായില്‍ നിന്ന് തന്നെ എത്തിയ പട്ടാമ്പി സ്വദേശിയില്‍ നിന്ന് 774 ഗ്രാമും ഷാര്‍ജയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയില്‍ നിന്ന് 870 ഗ്രാമും ദുബായില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയില്‍ നിന്ന് 1061 ഗ്രാമുമാണ് പിടികൂടിയത്.

Eng­lish sum­ma­ry: gold seized from nedum­bassery Airport

You may also like this video: