Web Desk

നെടുമ്ബാശ്ശേരി

September 02, 2021, 4:37 pm

നെടുമ്ബാശേരിയില്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചു

Janayugom Online

നെടുമ്ബാശ്ശേരി രാജ്യാന്തര വിമാനതാവളം വഴി ഷൂസിനുള്ളില്‍ ഒളിപ്പിച്ച്‌ അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച ഒന്നര കിലോ സ്വര്‍ണം പിടികൂടി.യാത്രക്കാരന്‍ പിടിയില്‍. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.

ബഹറിനില്‍ നിന്നെത്തിയ താമരശേരി സ്വദേശി ഹാഫിസ് റഹ്മാനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കിയ ശേഷമാണ് ഷൂസിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
eng­lish sum­ma­ry; gold seized In Nedumbassery
you may also like this video;