ആർ ഗോപകുമാർ

കൊച്ചി

December 28, 2020, 2:22 pm

സ്വർണ്ണക്കടത്തും, ഡോളർ ഇടപാടും ഉദ്യോഗസ്ഥ കള്ളകളി അന്വേഷണം മരവിപ്പിക്കുന്നു

Janayugom Online

സ്വർണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം പാതിവഴിയിൽ കുടുങ്ങുന്നത് ഏജൻസികളിലെ ഉന്നതരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുമെന്ന ഭീതിയെ തുടർന്നെന്നു ആരോപണമുയരുന്നു .കേന്ദ്ര ഏജൻസികൾ അന്വേഷണം പൂർത്തിയാക്കാത്ത പ്രമാദമായ ചില കേസുകളിൽ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത് .പാലക്കാട്ടെ പൊതുമേഖല സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്റെ മരണം സംബന്ധിച്ച കേസുൾപ്പെടെ പാതിവഴിയിൽ കുടുങ്ങിയത് ഇത്തരം ഗൂഢനീക്കങ്ങളെ തുടർന്നാണെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത് .ഡോളർ കടത്ത് കേസിൽ പ്രതികളുമായി ചേർന്നു നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും അന്വേഷണം പാതിവഴിയിൽ മുടങ്ങുകയാണ്.

അഭയ കേസിൽ തുടങ്ങി ഇതുവരെയുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലിൽ അസ്വാഭാവീകത പ്രകടമാണ്.ഏജൻസികളുടെ ഉയർന്ന പോസ്റ്റുകളിൽ ഇരുന്ന ചിലരുടെ സ്വത്തുസമ്പാദാനവും ബിനാമി ഇടപെടലുകളും ഐബി അടക്കം റിപ്പോർട്ട് ചെയ്യതുവെങ്കിലും പ്രശ്നരഹിത സംസ്ഥാനമെന്ന നിലയിൽ അവഗണിക്കുകയായിരുന്നു. സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർക്കുള്ള നിക്ഷേപങ്ങളെ സംബന്ധിച്ചും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ടുകൾ കിട്ടിയെങ്കിലും ഈ സ്ഥാപനങ്ങൾ കേന്ദ്ര ഭരണവുമായി അടുപ്പമുള്ളവരുടെ കീഴിലായതിനാൽ അവഗണിക്കപ്പെടുകയായിരുന്നു .എന്നാൽ മഹാരാഷ്ട്രയിലെ ശിവസേനയും ബിജെപിയും തമ്മിൽ അകന്നതോടെ ഓഹരി വില്പനയടക്കം നടത്തുന്ന ചില സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായ അഴിച്ചുപണികൾ ഉദ്യോഗസ്ഥരുടെ വ്യജാ നിക്ഷേപങ്ങളുടെ വിവരം പുറത്തുവരുമെന്ന ഭീതിയും ഉയർന്നിട്ടുണ്ട് .കേരളത്തിലെ ചില ബിജെപി നേതാക്കൾ വഴിയാണ് സ്ഥാപനങ്ങളിലേയ്ക്ക് നിക്ഷേപം വന്നിട്ടുള്ളത് .എന്നാൽ ശിവസേന അകന്നതോടെ ഇത്തരം നിക്ഷേപം സ്വീകരിച്ചവർ അങ്കലാപ്പിലാണ് .

ഇതിനിടയിൽ സ്വർണ്ണ പണയ സ്ഥാപനങ്ങളുടെ ഇടപാടുകളും സംശയനിഴലിലാണ്. ഇവയിൽ പലതിലും ബിനാമി പങ്കാളിത്തം സംശയിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ നിന്നും പിടിച്ചെടുത്ത കളളക്കടത്ത് സ്വര്‍ണ്ണങ്ങളില്‍ പലതും സ്വര്‍ണ്ണപ്പണയ ഇടപാടുകാരെ ഉപയോഗിച്ച്‌ അങ്കമാലി-ആലുവ മേഖലയില്‍തന്നെ വിറ്റഴിക്കാനാണ് കള്ളക്കടത്തുകാര്‍ ലക്ഷ്യമിട്ടത് എന്ന് അനേഷണത്തില്‍ തെളിഞ്ഞു. സ്വര്‍ണ്ണപ്പണയ ഇടപാടുകളുള്ള ചില ആഭരണശാലകളും സംശയത്തിന്റെ നിഴലിലാണ്. ഇത്തരം ജ്വല്ലറികള്‍ കേന്ദ്രികരിച്ച്‌ വ്യാപകമായി കള്ളക്കടത്ത് സ്വര്‍ണ്ണം മാറ്റിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പണയക്കാര്‍ തിരിച്ചെടുത്തില്ലെന്ന് വ്യാജരേഖയുണ്ടാക്കിയ ശേഷം ആഭരണശാലയിലേക്ക് എടുത്തതായി കാണിക്കും. ഇത്തരത്തില്‍ കള്ളക്കടത്ത് സ്വര്‍ണ്ണം വന്‍തോതില്‍ സംഭരിക്കാന്‍ ജ്വല്ലറി ഉടമകള്‍ക്ക് കഴിയുന്നതായും കസ്റ്റംസ് പറയുന്നു. ഇത്തരം ഇടപാടുകള്‍ നടത്തുന്ന ജ്വല്ലറികള്‍ പവന് വിപണിയിലുള്ളതിെന്‍റ 90 ശതമാനം വരെ തുക പണയത്തുകയായി നല്‍കും.ആശുപത്രി ആവശ്യങ്ങളടക്കം പറഞ്ഞു നടത്തുന്ന ഇടപാടുകളിൽ ദുരൂഹത ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

ഇതിനിടെ സംസ്ഥാനത്തെ ഒരു ഉന്നത നേതാവിന്റെ പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നു സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷും പിഎസ് സരിത്തും കസ്റ്റംസിനു മൊഴി നൽകിയിരുന്നു. ഈ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ദുബായിലുള്ള രണ്ട് മലയാളികൾക്ക് കൂടി കേസിൽ പങ്കുണ്ടെന്നു വ്യക്തമായി. യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി ദുബായിലെത്തിച്ച ഡോളർ ഏറ്റുവാങ്ങിയത് ഇവരാണെന്ന് ഏജൻസികളുടെ കണ്ടെത്തൽ. ഈ ഇടപാടുകൾ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ‚ഇക്കാര്യത്തിൽ സ്വതന്ത്ര ഇടപെടലിനായി കസ്റ്റംസ് പലതവണ കേന്ദ്രത്തിലെ ഉന്നതരെ സമീപിച്ചെങ്കിലും പച്ചക്കൊടി കിട്ടിയിരുന്നില്ല. കസ്റ്റംസിന് നൽകിയ രഹസ്യ മൊഴി ഇ ഡി അടക്കമുള്ള ഏജൻസികൾക്ക് നൽകുന്നതിനെ കസ്റ്റംസ്സ് എതിർക്കുന്നതും പാളയത്തിനുള്ളിലെ കള്ളക്കളിയെ പേടിച്ചാണ് .

ENGLISH SUMMARY:Gold smug­gling and dol­lar trans­ac­tions lat­est report agan­ist inves­ti­ga­tion officers
You may also like this video