23 April 2024, Tuesday

Related news

April 23, 2024
February 18, 2024
October 11, 2023
October 11, 2023
August 24, 2023
August 11, 2023
August 4, 2023
July 19, 2023
July 12, 2023
June 22, 2023

10 കോടിയുടെ സ്വര്‍ണവുമായി 18 സുഡാനികളും ഒരു ഇന്ത്യക്കാരനും പിടിയിലായി

web desk
മുംബൈ
April 26, 2023 9:08 am

10 കോടി രൂപയുടെ സ്വർണം കടത്തിയതിന് 18 സുഡാൻ പൗരന്മാരും ഒരു ഇന്ത്യക്കാരനും ഡിആർഐ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ) ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിലൂടെ മുംബൈയിലെ ഛത്രപതി ശിവാനി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മൂന്ന് വിമാനങ്ങളിലായാണ് കള്ളക്കടത്ത് സംഘം മുംബൈയില്‍ എത്തിയത്. 16.36 കിലോഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലും മുറിച്ച കഷണങ്ങളായും ആഭരണങ്ങളായും കണ്ടെടുത്തു. സ്വർണത്തിന്റെ മൊത്തം മൂല്യം ഏകദേശം 10.16 കോടി രൂപയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പിടികൂടിയ സ്വർണത്തിൽ ഭൂരിഭാഗവും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. എല്ലാവരില്‍ നിന്നുമായി ഏകദേശം 85 ലക്ഷം രൂപ വിലമതിക്കുന്ന 1.42 കിലോ സ്വർണവും 16 ലക്ഷം രൂപയുടെ വിദേശ കറൻസിയും 88 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയും കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Eng­lish Sam­mury: Direc­torate of Rev­enue Intel­li­gence thwart­ed a smug­gling bid and arrest­ed 18 female Sudan nation­als and one Indi­an at the Inter­na­tion­al Air­port in Mumbai

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.