Web Desk

കൊച്ചി

July 15, 2020, 10:20 am

സ്വർണക്കടത്ത് കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

Janayugom Online

സ്വർണകള്ളക്കടത്തു കേസിൽ മൂന്ന് പ്രതികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശി മുഹമ്മദ്‌ ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിൽ ആയത്. സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നത് ഇവരായിരുന്നു. കൂടൂതൽ പ്രതികളെ സംബന്ധിച്ച് ഇവരിൽ നിന്നും സൂചനകള്‍ ലഭിച്ചതായും അതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നുമാണ് വിവരം.

ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണകള്ളക്കടത്ത് കേസ് പ്രതിയായ ജലാൽ നാടകീയമായാണ് പിടിയിലായത്. നേരത്തെ അറസ്റ്റ് ചെയ്ത പെരിന്തൽമണ്ണ സ്വദേശി റമീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരിലേക്ക് അന്വേഷണം എത്തിയത്. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കും.

Eng­lish sum­ma­ry; gold smug­gling case

You may also like this video;