സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ കുരുക്കിയത് സഹോദരനെ വിളിച്ച സന്ദീപിന്റെ കോള്‍; പ്രതികളെ കൊച്ചിയിൽ എത്തിക്കും: രാജ്യം വിടാന്‍ ഉദ്ദേശിച്ചിരുന്നതായി സൂചന

Web Desk

കൊച്ചി

Posted on July 12, 2020, 10:36 am

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷും സന്ദീപും ബംഗളൂരുവില്‍ എത്തിയത് കാറില്‍ . രണ്ടു ദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.ബംഗളൂരുവില്‍ നിന്ന് പ്രതികള്‍ രാജ്യം വിടാന്‍ പദ്ധതിയിട്ടെന്ന് സൂചനയുണ്ട്.

അതേ സമയം സന്ദീപ് നായരുടെ ഫോണ്‍കോളാണ് ഇരുവരേയും കുടുക്കിയത്. കസ്റ്റംസ് സന്ദീപിന്റെ വീട്ടില്‍ പരിശോധന നടത്തുന്ന സമയം സഹോദരനെ സന്ദീപ് ഫോണില്‍ വിളിച്ചു. ഇതാണ് സ്വപ്നയിലേക്കും സന്ദീപിലേക്കും എത്താന്‍ വഴി തുറന്നത്.രണ്ടരലക്ഷം രൂപയും തിരിച്ചറിയല്‍ കാര്‍ഡും പാസ്പോര്‍ട്ടും മൂന്ന മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്‍.ഐ.എ ഹൈദരാബാദ് യൂനിറ്റാണ് ഇവരെ പിടികൂടിയത്. പ്രതികളുമായി അന്വേഷണ സംഘം ഉച്ചയോടെ കൊച്ചിയിലെത്തും.

കൊച്ചിയില്‍ എത്തിച്ചതിനു ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും എന്‍.ഐ.എയെ കോടതിയില്‍ ഹാജരാക്കുക.കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന. സന്ദിപ് നാലാം പ്രതിയാണ്. ഒന്നാം പ്രതി സരിത്ത് നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹരജി ചൊവ്വാഴ്ച്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇവര്‍ പിടിയിലാകുന്നത്. എന്‍ഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. തീവ്രവാദ ബന്ധമുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. നേരത്തെ കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു.

എന്‍.ഐ.എയുടെ എഫ്ഐആര്‍ പ്രകാരം നിലവില്‍ നാല് പ്രതികളാണുള്ളത്. ഒന്നാം പ്രതി സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, പാഴ്‌സല്‍ അയച്ച ഫൈസല്‍ പരീത് മൂന്നാം പ്രതി, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍. കേസില്‍ നേരത്തെ യു.എ.പി.എ ചുമത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഇന്ന് കേരളത്തിലേക്ക് എത്തിക്കും കസ്റ്റംസ് നിര്‍ദ്ദേശപ്രകാരം സ്വപ്നയുടെയും സന്ദീപിന്റെയും സരിതിൻ്റെയും  ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

Eng­lish sum­ma­ry; gold smug­gling case accused swap­na and sandeep

You may also like this video;