16 April 2024, Tuesday

Related news

October 18, 2023
September 21, 2023
July 17, 2023
April 6, 2023
August 13, 2022
July 29, 2022
July 26, 2022
July 20, 2022
July 2, 2022
June 26, 2022

സ്വർണക്കടത്ത് കേസ്: ചോദ്യംചെയ്യലിനു ഹാജരാകില്ലെന്ന് മുൻ കോൺസൽ ജനറലും അറ്റാഷെയും

Janayugom Webdesk
കൊച്ചി
July 29, 2022 8:11 pm

സ്വർണക്കടത്ത് കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ താല്പര്യമില്ലെന്ന് യുഎഇ മുൻ കോൺസൽ ജനറലും അറ്റാഷെയും കസ്റ്റംസിനെ അറിയിച്ചു. ഇരുവരെയും പ്രതികളാക്കുന്നതിനു മുന്നോടിയായുള്ള കാരണം കാണിക്കൽ നോട്ടീസിനാണു യുഎഇ എംബസി മുഖേനയുള്ള മറുപടി ലഭിച്ചത്.

കുറ്റപത്രത്തിലുള്ള 52 പേർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മറുപടി നൽകാത്തവർക്കു വീണ്ടും അയയ്ക്കും. കോൺസുൽ ജനറലും അറ്റാഷെയും ഹാജരാകാൻ താല്പര്യമില്ലെന്ന് അറിയിച്ചെങ്കിലും വീണ്ടും നോട്ടീസ് അയയ്ക്കണോയെന്നു കസ്റ്റംസ് തീരുമാനിച്ചിട്ടില്ല.

കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖമീസ് അലി എന്നിവരാണ് എംബസി മുഖേന കസ്റ്റംസിനു മറുപടി നൽകിയത്. ആരോപണവിധേയനായ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ടന്റ് ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അൽ ഷൗക്രി നോട്ടീസിനു മറുപടി നൽകിയില്ല. കോൺസൽ ജനറലിനും അറ്റാഷെയ്ക്കും നയതന്ത്രപരിരക്ഷയുള്ളതിനാൽ യുഎഇ ഭരണകൂടത്തിൽ സമ്മർദം ചെലുത്തി വീണ്ടും നോട്ടീസ് നൽകാൻ കേന്ദ്രസർക്കാരിനു താത്പര്യമില്ലെന്നാണു സൂചന.

ചോദ്യംചെയ്യലിനു ഹാജരായില്ലെങ്കിലും വിചാരണാനടപടിയുമായി മുന്നോട്ടുപോകാൻ കസ്റ്റംസിനു തടസമില്ല. എന്നാൽ, കോൺസൽ ജനറലിനെയും അറ്റാഷെയേയും ഒഴിവാക്കി വിചാരണ നടത്തിയാൽ സ്വർണക്കടത്തിലെ ഉന്നതഗൂഢാലോചന തെളിയിക്കാൻ ബുദ്ധിമുട്ടാകുമെന്നാണു കസ്റ്റംസിന്റെ ആശങ്ക. സ്വർണക്കടത്തിൽ ഇരുവർക്കും മുഖ്യപങ്കുണ്ടെന്നാണു സ്വപ്നാ സുരേഷ് ഉൾപ്പെടെയുള്ള പ്രതികളുടെ മൊഴി.

Eng­lish summary;Gold smug­gling case: For­mer con­sul gen­er­al and attache not present for questioning

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.