ബിജെപി ഇടപെടലിനെ തുടർന്ന് സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥയെ മാറ്റി. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥയും കരിപ്പൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറുമായ ഡോ. എൻ എസ് രാജിയെയാണ് സ്ഥലംമാറ്റിയത്.
കേസിൽ ബിജെപി ഇടപെടൽ മൂലം സ്ഥലംമാറ്റപ്പെടുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥയാണിവർ. സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള സ്പെഷൽ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ചുമതല ഡോ. എൻ എസ് രാജിയ്ക്ക് ആയിരുന്നു. കലിക്കറ്റ് എയർപോർട്ട്, കാർഗോ, കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എന്നിവയുടെ ചുമതലയുണ്ടായിരുന്ന ഡോ. രാജി ചുമതലയേറ്റതോടെ കരിപ്പൂരിലെ സ്വർണവേട്ട ശക്തമാക്കി. കാർഗോ വിഭാഗത്തിലുൾപ്പെടെ പലവട്ടം കള്ളക്കടത്ത് സ്വർണം പിടിച്ചു.
ഡോ. രാജിയെ തൽസ്ഥാനത്തുനിന്ന് തെറിപ്പിക്കാൻ ആഭരണ കച്ചവടക്കാരടക്കമുള്ള സ്വർണക്കടത്ത് ലോബി ബിജെപി ഉന്നതർക്ക് വൻതുക കോഴനൽകിയതായി നേരത്തേ വാർത്തയുണ്ടായിരുന്നു.
you may also like this video