September 26, 2022 Monday

Related news

September 24, 2022
September 23, 2022
September 22, 2022
September 22, 2022
September 22, 2022
September 19, 2022
September 18, 2022
September 12, 2022
September 1, 2022
July 31, 2022

ശിവശങ്കറിനെ ഇന്ന് കൊച്ചിയിൽ ചോദ്യം ചെയ്യും

Janayugom Webdesk
കൊച്ചി
July 27, 2020 8:23 am

സ്വർണ കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കൊച്ചിയിൽ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ വലിയ ആസൂത്രണമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ചുള്ള ചോദ്യം ചെയ്യൽ കേസിൽ നിർണ്ണായകമാണ്. സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും അടുത്ത സൗഹൃദം മാത്രമാണ് ഉള്ളതെന്നും കഴിഞ്ഞ ദിവസം സ്വപ്‍ന മൊഴി നൽകിയിരുന്നു.

എന്നാൽ സരിത്തും സന്ദീപും നൽകിയ മൊഴിയിൽ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്. ആ പശ്ചാത്തലത്തിലാണ് ഇന്ന് കൊച്ചിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിന് എൻഐഎ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം എൻഐഎ തിരുവനന്തപുരത്ത് വച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസിന് നൽകിയ മൊഴി തന്നെയാണ് ശിവശങ്കർ എൻഐഎ ക്കും നൽകിയത്.

ENGLISH SUMMARY: Gold smug­gling case lat­est update 27–7‑2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.