സ്വർണക്കടത്ത് കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഷാഫിയടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യ ഹർജി കൊച്ചിയിലെ എൻഐഎ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ ഏഴാം പ്രതിയാണ് മുഹമ്മദ് ഷാഫി. സ്വർണക്കടത്തിൽ നേരിട്ട് പങ്കാളികളായ പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നുമുള്ള എൻഐഎയുടെ വാദം അംഗീകരിച്ചുകൊണ്ടുമായിരുന്നു വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
എന്നാൽ വസ്തുതകൾ പരിശോധിക്കാതെയാണ് എൻഐഎ കോടതി നടപടിയെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും.
English summary; gold smuggling case latest updation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.