സ്വർണക്കടത്തിന് പിന്നിൽ മലയാളി പ്രവാസി വ്യവസായിയാണെന്ന് കേസിലെ പ്രതി കെ ടി റമീസിന്റെ മൊഴി. ദാവൂദ് അൽ അറബി എന്നാണ് ഈ വ്യവസായി അറിയപ്പെടുന്നത്. നയതന്ത്ര സ്വർണക്കടത്തിന്റെ സൂത്രധാരൻ ഇയാളാണെന്നാണ് റമീസ് കസ്റ്റംസിന് മൊഴി നൽകിയത്. ദാവൂദ് അൽ അറബിക്ക് വേണ്ടി 12 തവണ സ്വർണം കടത്തിയെന്നാണ് മൊഴിയിലുള്ളത്. ഈ ദാവൂദ് ആരാണ് എന്ന അന്വേഷണത്തിലാണ് അന്വേഷണ സംഘം.
കോഫേപോസ നടപ്പാക്കുന്നതിന്റെ ഭാഗമായി കോഫേപോസ ബോർഡിന് മുമ്പാകെയാണ് റമീസിന്റെ ഈ മൊഴിപ്പകർപ്പ് കസ്റ്റംസ് സമർപ്പിച്ചിരിക്കുന്നത്. വിയ്യൂർ ജയിലിൽ വച്ച് റമീസ്, കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. ഇതുവരെ 166 കിലോ ഗ്രാം സ്വർണം കടത്തിയെന്നാണ് എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. 21 തവണ കടത്തുകയും 21ാമത്തെ തവണ പിടിക്കപ്പെടുകയുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മൂവാറ്റുപുഴ പെരുമറ്റം സ്വദേശി റബിൻസ് ഹമീദിനെ പ്രത്യേക കോടതി അഞ്ച് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങളും കുറ്റകൃത്യത്തിലെ പങ്കാളിത്തവും വെളിപ്പെടുത്താൻ പ്രതി തയാറാകാത്ത സാഹചര്യത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എൻഐഎ കോടതിയിൽ അറിയിച്ചു. ഇതേതുടർന്നാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി പ്രതിയെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടത്. റബിൻസിന്റെ മൊബൈൽ ഫോണും വിശദ പരിശോധനയ്ക്കു അയയ്ക്കേണ്ടതുണ്ടെന്നു എൻഐഎ കോടതിയിൽ ബോധിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 4.25 നുള്ള എയർ ഇന്ത്യാ വിമാനത്തിലാണ് റബിൻസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. വൈകിട്ട് 5.30ഓടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
English summary; gold smuggling case ramees latest updation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.