സ്വർണക്കടത്ത് കേസിലെ പ്രതികളുമായി അടുപ്പമുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. കസ്റ്റംസിന്റെ തുടർച്ചയായ ചോദ്യം ചെയ്യലിലൂടെയാണ് പ്രതികളുമായി അടുപ്പമുണ്ടെന്ന് ശിവശങ്കർ വെളിപ്പെടുത്തിയത്. എന്നാൽ, പ്രതികളുമായുള്ളത് സൗഹൃദം മാത്രമാണെന്നും സ്വപനവഴിയാണ് സരിത്തിനെ പരിചയപ്പെട്ടതെന്നും ശിവശങ്കർ പറയുന്നു.
സരിത്ത് ചില പരിപാടികളുടെ സംഘാടനത്തിന് സഹായിച്ചു. ഇരുവര്‍ക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതും മറ്റ് ബിസിനസ് ഉള്ളതായും അറിയില്ല. തന്റെ ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തിട്ടില്ല. സന്ദീപ് നായരുമായി പരിചയമില്ലെന്നും ശിവശങ്കര്‍ വെളിപ്പെടുത്തി.
തുടർന്ന് വൈകിട്ട് 5 മണിയോടെ കസ്റ്റംസ് ഓഫീസിലെത്തിയ ശിവശങ്കറിനെ പുലർച്ചെ 2 മണിയോടെയാണ് വിട്ടയച്ചത്. സ്വപനയുമായും സരിത്തുമായുമുള്ള ബന്ധം എങ്ങനെ കള്ളക്കടത്തിലെത്തി, ശിവശങ്കറിന്റെ ഫ്ളാറ്റിൽ പ്രതികൾ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ എന്നിവയെല്ലാം കസ്റ്റംസ് ചോദിച്ചറിഞ്ഞു. എന്നാൽ, സ്വപ്നയുടെയും ശിവശങ്കറിന്റെ മൊഴിയും തമ്മിൽ പല വൈരുദ്ധ്യങ്ങളുമുണ്ടെന്നാണ് കസ്റ്റംസിൽ നിന്ന് ലഭിക്കുന്ന വിവരം.
English summary; gold smuggling case sivasankar close to the accused
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.