സ്വർണ്ണക്കടത്ത് കേസ്; ശിവശങ്കറിന് പങ്കില്ലെന്ന മൊഴിയുമായി സ്വപ്ന സുരേഷ്

Web Desk

കൊച്ചി

Posted on July 25, 2020, 11:04 am

സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥർക്കും പങ്കുണ്ടെന്നത് സംബന്ധിച്ച് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി. സ്വർണ്ണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണ്. എം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ പങ്കില്ല. ശിവശങ്കറുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

കോൺസുൽ ജനറലിന്റെ സഹായത്തോടെയാണ് കടത്ത് തുടങ്ങിയത്. കൊവിഡ് തുടങ്ങിയപ്പോൾ കോൺസുൽ ജനറൽ നാട്ടിലേക്ക് മടങ്ങി. തുടർന്ന് അറ്റാഷെയെ കടത്തിൽ പങ്കാളിയാക്കി. ഓരോ തവണ സ്വർണ്ണം കടത്തുമ്പോഴും കോൺസുൽ ജനറലിനും അറ്റാഷെയ്ക്കും 1500 ഡോളർ പ്രതിഫലം നൽകി.

2019 ജൂലൈ മുതൽ ജൂൺ 30 വരെ 18 തവണ സ്വർണം കടത്തിയതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. അതേസമയം, സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കൊച്ചി എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്താനിരിക്കെ ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചനയുണ്ട്.

Eng­lish sum­ma­ry; Gold smug­gling case; Swap­na Suresh says Shiv Shankar has no role

You may also like this video;