Web Desk

കൊച്ചി

January 12, 2021, 8:51 pm

സ്വര്‍ണക്കടത്ത് കേസ്; ഏഴ്‌ പ്രതികളുടെ റിമാൻഡ്‌ നീട്ടി

Janayugom Online

നയതന്ത്ര ബാഗേജിലൂടെ വിദേശത്ത്‌ നിന്ന്‌ സ്വർണം കടത്തിയ കേസിൽ ഏഴ്‌ പ്രതികളുടെ റിമാൻഡ്‌ നീട്ടി. പി എസ്‌ സരിത്‌, സ്വപ്‌ന സുരേഷ്‌, സന്ദീപ്‌ നായർ, കെ ടി റമീസ്‌, എ എം ജലാൽ, മുഹമ്മദ്‌ ഷാഫി, മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ എന്നിവരുടെ റിമാൻഡ്‌ കാലാവധിയാണ്‌ നീട്ടിയത്‌. കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടെയാണ്‌ നടപടി. 

ഗൂഗിൾ മീറ്റിലൂടെയാണ്‌ കോടതി വാദം കേട്ടത്‌. എം ശിവശങ്കർ ഒഴികെ മറ്റ്‌ ആറു പേർക്ക്‌ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കോെേഫപോസ കേസുള്ളതിനാൽ പുറത്തിറങ്ങാനാകില്ല. എൻഫോഴസ്‌മെന്റ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പ്രത്യേക കോടതി(പിഎംഎൽഎ) ചൊവ്വാഴ്‌ച പരിഗണിക്കും. സർക്കാരിന്റെ അനുമതിയില്ലാതെയാണ്‌ തനിക്കെതിരെ ഇഡി കുറ്റപത്രം നൽകിയതെന്ന്‌ ശിവശങ്കർ ജാമ്യാപേക്ഷയി വ്യക്തമാക്കി. ഈ കേസിൽ അഞ്ചാം പ്രതിയാണ്‌ ശിവശങ്കർ.

ENGLISH SUMMARY:Gold smug­gling case; The remand of sev­en accused has been extended
You may also like this video