Web Desk

കരിപ്പൂര്‍

October 01, 2021, 3:35 pm

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

Janayugom Online

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
1.6 കിലോ സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്.

വിപണിയില്‍ ഇതിന് 76 ലക്ഷം രൂപ വരുമെന്ന് കസ്റ്റംസ് അറിയിച്ചു. മലപ്പുറം സ്വദേശി ജാബിറിനെ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ എത്തിയത്. ഇയാള്‍ക്ക് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്ന് ഉള്‍പ്പെടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry : gold smug­gling caught again in karip­pur airport

You may also like this video :