Web Desk

കരിപ്പൂര്‍

February 06, 2021, 4:05 pm

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

Janayugom Online

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 45 ലക്ഷം രൂപ വിലവരുന്ന 1012 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം പിടികൂടിയത്.

സംഭവുമായി ബന്ധപ്പെട്ട് മസ്കറ്റില്‍ നിന്നെത്തിയ മലപ്പുറം മൊറയൂര്‍ സ്വദേശി മാളിയേക്കല്‍ അൻസറിനെ കസ്റ്റംസ് കസ്റ്റ‍ഡിയിലെടുത്തു. സ്വര്‍ ണം ക്യാപ്സൂള്‍ രൂപത്തിലുളള നാല് പാക്കറ്റുകളില്‍ ആയിട്ടായിരുന്നു സ്വര്‍ണം.

ഇന്ന് പുലര്‍ച്ചെ സലാം എയറിന്റെ വിമാനത്തില്‍ വന്നിറങ്ങിയ ആളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം പിടികൂടിയത് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗമാണ്.

ENGLISH SUMMARY: gold smug­gling in karipur airport

YOU MAY ALSO LIKE THIS VIDEO