Web Desk

കൊച്ചി

October 29, 2020, 11:36 am

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; ഏഴ് ദിവസത്തിനിടെ 12 പേര്‍ പിടിയില്‍

Janayugom Online

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 950 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ റഹ്മാന്റെ പക്കല്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഡോര്‍ ലോക്കില്‍ ഉരുക്കിവെച്ച രീതിയിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 12 പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയതിന് പിടികൂടി. 

Eng­lish sum­ma­ry: Gold smug­gling Nedum­bassery Airport