Web Desk

കൊച്ചി

February 12, 2020, 6:34 pm

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

Janayugom Online

എയർ കാർഗോ മുഖേന കടത്താൻ ശ്രമിച്ച അരക്കിലോ സ്വർണ്ണം നെടുമ്പാശ്ശേരിയിലെ എയർ കാർഗോ വിഭാഗത്തിലെ കസ്റ്റംസ് പിടികൂടി.ടൈഗർ ബാം ടിനിന്റെ അടപ്പിനകത്തും ചുരിദാറിന് കോളറിനകത്തും ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത് .ഇതാദ്യമായാണ് എയർ കാർഗോ മുഖേന സ്വർണം കടത്താനുള്ള ശ്രമം കണ്ടെത്തുന്നത്. എയർ കാർഗോ മുഖേന വൻതോതിൽ സ്വർണം കടത്തുന്നതിന് മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ശ്രമമാണ് ഇതെന്ന് കസ്റ്റംസ് സംശയിക്കുന്നു.കാർഗോ എടുക്കാൻ നെടുമ്പാശ്ശേരിയിൽ എത്തിയ കാസർഗോഡ് സ്വദേശിയെ കസ്റ്റംസ് പിടികൂടി.

ENGLISH SUMMARY: Gold smug­gling in Nedum­baser­ry airport

YOU MAY ALSO LIKE THIS VIDEO