തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ജീവനക്കാരുടെ സ്വര്‍ണക്കടത്ത്

Web Desk
Posted on April 30, 2019, 8:37 am

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ജീവനക്കാരുടെ സ്വര്‍ണക്കടത്ത്. പത്തുകിലോ സ്വര്‍ണം കടത്താന്‍ശ്രമിച്ച ജീവനക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. വിമാനത്താവളത്തിലെ എസി മെക്കാനിക്ക് അനീഷിനെയാണ് പിടികൂടിയത്.

ചൊവ്വാഴ്ച രാവിലെ ദുബായില്‍നിന്നും വന്ന യാത്രക്കാരനില്‍ സ്വര്‍ണംവാങ്ങിക്കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അനീഷ് പിടിയിലായത്. യാത്രക്കാരനില്‍നിന്നും സ്വര്‍ണം വാങ്ങുന്നത് സിസിടിവിയില്‍ വ്യക്തമായിരുന്നു. കസ്റ്റംസ് അനീഷിനെ ചോദ്യം ചെയ്തുവരികയാണ്.