Web Desk

കോഴിക്കോട്

October 07, 2020, 12:03 pm

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2.300 കിലോഗ്രാം സ്വർണം പിടികൂടി

Janayugom Online

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്നായി 2.300 കിലോഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ പിടികൂടി. തലശ്ശേരി സ്വദേശിനി ജസീല (27) യിൽ നിന്നും 1.640 കിലോഗ്രാം സ്വർണ മിശ്രിതം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും കൊടുവള്ളി സ്വദേശി മുഹമ്മദ് അസീബിൽ നിന്നും 660 ഗ്രാം സ്വർണ മിശ്രിതം ശരീരത്തിനുള്ളിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഇതിന് മാർക്കറ്റിൽ ഏകദേശം ഒരു കോടിയോളം രൂപ വില വരും. ഷാർജയിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് ഇന്ന് പുലർച്ചെ എത്തിയ എയർ അറേബ്യ വിമാനത്തിലാണ് യാത്രക്കാർ എത്തിയത്. ഗ്രീൻ ചാനൽ വഴി പുറത്തു കടക്കുമ്പോഴാണ് ഇവർ പിടിയിലായത്.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ ഡപ്യൂട്ടി കമ്മീഷണർ കിരൺ ടി എയുടെ നേതൃത്വത്തിൽ സൂപ്രണ്ട് പ്രവീൺ കുമാർ കെ കെ, ഇൻസ്പെക്ടർമാരായ മുഹമ്മദ് ഫൈസൽ ഇ, സന്തോഷ് ജോൺ, സജിൻ ഡി, ഹെഡ് ഹവൽദാർ സന്തോഷ് കുമാർ എം എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.

Eng­lish sum­ma­ry; gold smug­gling karip­pur airport

You may also like this video;