Web Desk

കൊച്ചി

December 01, 2020, 10:53 pm

സ്വർണക്കടത്ത് : കസ്റ്റംസ് അന്വേഷണം കോടതി നിരീക്ഷിക്കും

Janayugom Online

നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ കസ്റ്റംസ് അന്വേഷണം കോടതി നിരീക്ഷിക്കും. അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് ഓരോ മൂന്ന് മാസം കൂടുമ്പോൾ സമർപ്പിക്കാനും എറണാകുളം എസിജെഎം കോടതി (സാമ്പത്തിക കുറ്റകൃത്യം) ഉത്തരവിട്ടു. സ്വപ്നയുടെ ഹർജിയിൽ വാദം കേട്ട കോടതി മാധ്യമങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന ആവശ്യം തള്ളി. പരാതിക്കാരി കസ്റ്റംസിന് നൽകിയതും അന്വേഷണ സംഘം മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചതുമായ, മൊഴി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ഗുരുതര വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. ലിറ്റർ കണക്കിന് പാലും തേനും നശിപ്പിക്കാൻ ഒരു തുള്ളി വിഷം മാത്രം മതി. വിഷമേതെന്ന് കണ്ടുപിടിക്കാനുള്ള മാർഗമില്ലാതെ അന്വേഷണം മുന്നോട്ട് പോകുന്നത് ബുദ്ധിപരമാണോയെന്നും കോടതി ചോദിച്ചു. ശരിയായ അന്വേഷണം നടത്താതെ വിചാരണ ആരംഭിക്കുന്നത് വിദൂരസാധ്യതയാണ്. ഈ പശ്ചാത്തലത്തിൽ നീതി നടപ്പാക്കണമെങ്കിൽ അന്വേഷണത്തിന് മേൽനോട്ടം അത്യന്താപേക്ഷിതമാണെന്നും കോടതി വ്യക്തമാക്കി. 

ENGLISH SUMMARY:Gold smug­gling: The court will mon­i­tor the cus­toms investigation
You may also like this video