തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട

Web Desk

തിരുവനന്തപുരം

Posted on October 30, 2020, 12:16 pm

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ഷൂസിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 550 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ചെന്നെെ സ്വദേശി മൂഹമ്മദ് മാലിക്കാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 400 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.

 

Eng­lish sum­ma­ry: Gold smug­gling through Thiru­vanan­tha­pu­ram Airport