June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

കാസര്‍കോട് വന്‍ സ്വര്‍ണ്ണ വേട്ട: രണ്ട് പേര്‍ പിടിയില്‍

By Janayugom Webdesk
February 5, 2020

കാറില്‍ രഹസ്യ അറയുണ്ടാക്കി 6.2 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരെ കാസര്‍കോട് കസ്റ്റംസ് സംഘം പിടികൂടി. രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ട്  രാജീവ് പി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ബേക്കല്‍ ടോള്‍ ഗെയ്റ്റിന് സമീപത്ത് നിന്ന് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള എംഎച്ച് 11 ബി കെ 2484 കാറിനെ പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിന്റെ മുന്‍സീറ്റിനടിയിലായി നിര്‍മ്മിച്ച രണ്ട് അറകളില്‍ സൂക്ഷിച്ച 15.5 കിലോഗ്രാം ഉരുക്കിയ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. സ്വര്‍ണം തലപ്പാടി വഴി കേരളത്തിന് പുറത്തേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് കസ്റ്റംസ് വ്യക്തമാക്കി.

കേരളത്തിലെ വിമാനത്താവളം വഴി സ്വര്‍ണ്ണ എത്തിച്ചതെന്നാണ് നിഗമനം. പിടികൂടിയ രണ്ടുപേരും ക്യാരിയര്‍മാര്‍ മാത്രമാണ്. പ്രതികളെ എറണാകുളം എക്കണോമിക്‌സ് ഒഫന്‍സ് കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ മേഖലയിലെ എറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണവേട്ടയാണിതെന്ന് അസി. കമ്മീഷണര്‍ പറഞ്ഞു.1988 ല്‍ 160 ബിസ്‌ക്കറ്റുകള്‍ പിടികൂടിയതാണ് ആദ്യത്തേത്.

Eng­lish Sum­ma­ry: gold smug­gling, Two peo­ple arrest­ed in Kasargod

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.