May 28, 2023 Sunday

Related news

May 21, 2023
May 19, 2023
May 17, 2023
May 12, 2023
May 11, 2023
May 3, 2023
April 29, 2023
April 15, 2023
March 31, 2023
March 30, 2023

തിരുവനന്തപുരത്തും കണ്ണൂരും വീണ്ടും സ്വർണവേട്ട

Janayugom Webdesk
തിരുവനന്തപുരം
July 13, 2020 2:15 pm

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽനിന്നെത്തിയ മൂന്ന് പേരിൽനിന്ന് ഏകദേശം 1.45 കിലോ സ്വർണമാണു പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

പിടിയിലായവർ തമിഴ്‌നാട് സ്വദേശികളാണ്. ഇവർക്ക് ഉന്നത ബന്ധം ഉണ്ടോയെന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 1.25 കോടി രൂപ വിലമതിക്കുന്ന സ്വർണവും പിടികൂടി. ജീൻസിന്റെ വെയ്സ്റ്റ് ബാൻഡിലൊളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്. ദുബായിൽനിന്നെത്തിയ ആറ് കോഴിക്കോട് സ്വദേശികളെയും ഒരു കാസർകോട് സ്വദേശിയെയും കസ്റ്റഡിയിലെടുത്തു.

Eng­lish sum­ma­ry; gold smug­gling case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.