Janayugom Online
Gold Souk in Kochi

ഫാഷന്‍ വീക്കെന്‍ഡ് സീസണ്‍

Web Desk
Posted on April 10, 2018, 6:48 pm

കൊച്ചി: ഇന്‍സ്പയര്‍ മീഡിയയും എസ്പാനിയോ ഈവന്റ്‌സും ചേര്‍ന്ന് കൊച്ചിയിലെ സ്റ്റാര്‍ ചോയ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഗോള്‍ഡ് സൂക്ക് ഫാഷന്‍ വീക്കെന്‍ഡ് സീസണ്‍ 2 സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി സുന്ദരിക്കുട്ടി മത്സരം നടക്കും. മത്സരത്തിന്റെ ഓഡിഷന്‍ 17, 19,21 തീയ്യതികളിലായി കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലാണ് സംഘടിപ്പിക്കുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള 20 ഫാഷന്‍ ഡിസൈനര്‍മാരും 30ഓളം മുന്‍ നിര മോഡലുകളും ഗോള്‍ഡ് സൂക്ക് ഫാഷന്‍ വീക്കെന്‍ഡ് സീസണ്‍ 2 പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗോള്‍ഡ് സൂക്ക് ഡയറക്ടര്‍ അബൂബക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രിന്‍സ് പട്ടുപാവാട എം.ഡി. നവാബ് ജാന്‍, പ്രദീപ്, സുരേഷ് ബാബു, അന്‍വര്‍ എ.റ്റി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.