Web Desk

തൃശൂര്‍

August 21, 2020, 2:05 pm

തൃശൂരിൽ വൻ സ്വര്‍ണ്ണക്കവര്‍ച്ച, ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവര്‍ന്നത് ഭിത്തിതുരന്ന്

Janayugom Online

തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ വൻ കവര്‍ച്ച. മൂന്നര കിലോ സ്വര്‍ണമാണ് കവര്‍ന്നിരിക്കുന്നത്. ജ്വല്ലറിയുടെ ഭിത്തി തുറന്നാണ് കവര്‍ച്ച ന‍ടത്തിയിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തൃശൂരിലെ ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിലാണ് കവര്‍ച്ച നടത്തിയത്. ഇന്ന് രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലീമാണ് മോഷണം വിവരം ആദ്യം അറിയുന്നത്.

മോഷണം നടത്തിയതിന് ശേഷം ജ്വല്ലറിക്കകത്ത് ‚മോഷ്ടാക്കള്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനായി മുളക് പൊടി വിതറിയിട്ടുണ്ട്. ഏകദേശം ഒന്നേ മുക്കാല്‍ കോടി രൂപ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മേഷണം പോയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY : gold theft from thris­sur jewellery

YOU MAY ALSO LIKE THIS VIDEO