September 29, 2022 Thursday

Related news

September 29, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 26, 2022
September 25, 2022
September 25, 2022
September 24, 2022
September 23, 2022

വിവാഹ ആവശ്യത്തിനായി വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ പ്രതികളെ പിടികൂടി

Janayugom Webdesk
നെടുങ്കണ്ടം
July 25, 2020 7:30 pm

ഓണ്‍ലൈന്‍ മൊബൈല്‍ വ്യാപാരത്തിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കുവാന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്.മകളുടെ വിവാഹ ആവശ്യത്തിനായി അലമാരയില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങളാണ്. ബാലഗ്രാം പാലമൂട്ടില്‍ പി.കെ. റെജിയുടെ വീട്ടില്‍ നിന്നും ഈ മാസം ഒന്നിനാണ് മോഷണം നടന്നത്. കൗമാരക്കാരന്‍, കല്ലാര്‍ തൂക്കുപാലം വടക്കേപുതുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് താഹഖാന്‍ (21), കൂട്ടാര്‍ ബ്ലോക്ക് നമ്പര്‍ 1305 വീട്ടില്‍ ജാഫര്‍ (34) എന്നിവരെയാണ് മോഷണ കൂറ്റത്തിന് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്.

ഓണ്‍ലൈന്‍ വഴി മൊബൈല്‍ വില്‍പ്പന നടത്തിയിരുന്നവരാണ് പ്രതികള്‍. കോവിഡ് ആരംഭിച്ചതോടെ ഓണ്‍ ലൈന്‍ വ്യാപരം മുടങ്ങി. അടച്ച തുകയുടെ മൊബൈല്‍ എത്താതെ വന്നതോടെ ആവശ്യക്കാര്‍ക്ക് തുക തിരികെ കൊടുക്കുവാന്‍ ഇവര്‍ നിര്‍ബന്ധിതനായി. ഇതിനെ തുടര്‍ന്നാണ് സ്വര്‍ണ്ണം മോഷ്ടിക്കുവാന്‍ പദ്ധതിയിട്ടത്. ഇതിന്‍പ്രകാരം മോഷ്ടിച്ച സ്വര്‍ണ്ണം തൂക്കുപാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ കൂട്ടുകാരനായ മുഹമ്മദ് താഹഖാനുമൊത്ത് പണയം വെച്ചു. ഇവര്‍ മുഖാന്തിരം സ്വര്‍ണ്ണം ബാങ്കില്‍ നിന്നും ജാഫര്‍ എടുപ്പിച്ചു. ഈ സ്വര്‍ണ്ണം ഏലക്കാ വ്യാപാരിയായ ജാഫര്‍ 8,08,000 രൂപയ്ക്ക് വാങ്ങി. തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തില്‍ 8,20,000 രൂപയ്ക്ക് ജാഫര്‍ മറിച്ച് വില്‍ക്കുകയും ചെയ്തു.

ജാഫര്‍ മുമ്പ് ചെറിയ തോതില്‍ സ്വര്‍ണ്ണം വാങ്ങി വില്‍പ്പന നടത്തി വന്നിരുന്ന ആളാണ്. മോഷണ മുതല്‍ സ്വീകരിച്ചതിന്, അനുമതിയില്ലാതെ അലമാരി തുറന്ന് മുതല്‍ എടുത്തതിന്, വീട്ടില്‍ കയറിയുള്ള മോഷണം, ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് പൊതു ഉദ്ദേശത്തോടു കൂടി കുറ്റകൃത്യം ചെയ്യല്‍ എന്നി വകുപ്പുകള്‍ ഉള്‍പ്പെടുത്തി പ്രതികള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. മജിസ്‌ട്രേറ്റ് വിഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്‌ട്രേറ്റിന് മുമ്പില്‍ പ്രതികളെ ഹാജരാക്കി. ജുവനൈല്‍ ജസ്റ്ററ്റിസ് ബോര്‍ഡിന് മുമ്പില്‍ കൗമാരക്കാരനെ വിഡിയോ കോണ്‍ഫറന്‍സ് വഴി ജുവനൈല്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി.

മകളുടെ വിവാഹത്തിനായി വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണ്ണമാണ് ബാലഗ്രാം സ്വദേശി റെജിയുടെ വീട്ടില്‍ നിന്നും ഈ മാസം നഷ്ടപ്പെട്ടത്. മാല മുന്ന്, ഒരു ജോഡി കമ്മല്‍, കാപ്പ്, ഒന്ന്, വളകള്‍ അഞ്ച് പ്രത്യേക പാത്രത്തില്‍ സൂക്ഷിച്ച തകിട് എന്നിവയാണ് മോഷണം പോയത്. റെജിയുടെ ഭാര്യ ഹൃദയ സംബദ്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികിത്സക്കു പോയിരുന്ന സമയത്താണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം അലമാരയില്‍ നോക്കിയപ്പോഴാണ് സ്വര്‍ണ്ണം കാണാതായ വിവരം വീട്ടുകാര്‍ മനസ്സിലാക്കുന്നത്. ഓപ്പറേഷന് മുന്നോടിയായി കൈകളില്‍ നിന്നും മുറിച്ച് മാറ്റിയ അഞ്ച് വളകള്‍ നഷ്ടപ്പെടാതെ ഇരിക്കുകയും പുതിയതായി നിക്ഷേപിച്ച ഒരു മുക്കുപണ്ടവും അലമാരിയില്‍ നിന്നും ലഭിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് പി.കെ ശ്രീധരന്റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ENGLISH SUMMARY:gold theft police arrest­ed defendents
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.