സ്വർണ്ണാഭരണ മോഷണം, മോഷ്ടാക്കളെ കുറിച്ച് പൊലീസിന് സൂചന

Web Desk

നെടുങ്കണ്ടം

Posted on July 24, 2020, 9:03 pm

ബാലഗ്രാമിന് സമീപം വീട്ടിൽ നിന്നും വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ പ്രതികളുടെ വിവരം ലഭിച്ചതായി നെടുങ്കണ്ടം പൊലീസ് അറിയിച്ചു. ഓൺലൈൻ വ്യാപാരം നടത്തുവാൻ പ്രായപൂർത്തിയാകാത്ത ഒരു ബാലൻ ഉൾപ്പെടെ മൂന്ന് പേർ സംശയനിഴലിൽ. കൗമാരക്കാരായ വിദ്യാർഥികളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.മകളുടെ വിവാഹ ആവശ്യത്തിനായി അലമാരയിൽ സൂക്ഷിച്ച 23 പവൻ സ്വർണാഭരണങ്ങളാണ്. ബാലഗ്രാം പാലമൂട്ടിൽ പി.കെ. റെജിയുടെ വീട്ടിൽ നിന്നും മോഷണം പോയത്.

മാല മുന്ന്, ഒരു ജോഡി കമ്മൽ, കാപ്പ്, ഒന്ന്, വളകൾ അഞ്ച് പ്രത്യേക പാത്രത്തിൽ സൂക്ഷിച്ച തകിട് എന്നിവയാണ് മോഷണം പോയത്. വ്യാഴാഴ്ച അലമാരി തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണ ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്, തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകുകയായിരുന്നു. പൂട്ടിയിട്ട വീട് തുറക്കാതെയാണ് മോഷ്ടാവ് മോഷണം നടത്തിയത്. വീടിൻ്റെ മുൻവാതിലോ അടുക്കള വാതിലോ തുറന്ന് ആരും അകത്ത് കയറിയിട്ടുമില്ല.

മുക്കുപണ്ടം ആഭരണങ്ങൾ ഇരുന്ന ബാഗിൽ നിക്ഷേപിച്ച ശേഷമാണ് കവർച്ച നടത്തിയത്. ആറ് മാസത്തിന് മുമ്പ് വീട്ടിൽ സൂക്ഷിച്ചിരുന്ന 14 കിലോ മോഷണം പോയിരുന്നു’ റെജിയുടെ ഭാര്യ ഹൃദയ സംബദ്ധമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കു പോയിരുന്ന സമയത്താണ് മോഷണം രണ്ടും നടന്നത്. ഈ മാസം 2, 8 എന്നി ദിവസങ്ങളിലാണ്റെജി ഭാര്യയുടെ തുടർചികിത്സക്കായി കോട്ടയത്തിലേയ്ക്ക്പോയത്.

ജനുവരിയിൽ ഭാര്യ ബിജിയുടെ ഹൃദയ ശസ്ത്രക്രിയ നടന്നത്.ഓപ്പറേഷന് മുമ്പ് ആശുപത്രി അധികൃതർ ബിജിയുടെ കൈയ്യിൽ കിടന്ന 5 വളകൾ മുറിച്ച് മാറ്റിയിരുന്നു. ഈ മുറിച്ച്വ മാറ്റിയ വളകൾ അലമാരിയിൽ തന്നെയുണ്ട്. വാതിലുകൾ തുറക്കാതെ നടന്ന മോഷണം പൊലീസിനെയും വെട്ടിലാക്കി.

ബെഡ് റൂമിലെ കിടക്കയുടെ അടിയിൽ സൂക്ഷിച്ചിരുന താക്കോൽ ഉപയോഗിച്ചാണ്അലമാരി തുറന്നതെന്നാന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. . മകളുടെ വിവാഹം സമീപകാലത്തു ഉറപ്പിച്ചിരുന്നു. വിവാഹ ആവശ്യത്തിനായി കഴിഞ്ഞ മാസം 18 ന് പണയം വെച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ വീട്ടുകാർ എടുത്തിരുന്നു. ഈ സ്വർണാഭരണങ്ങൾ അടക്കം മാണ്ട്മോ ഷണം പോയത്. മോഷ്ടിച്ച സ്വർണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും നെടുങ്കണ്ടം പോലീസ് അറിയിച്ചു.

ENGLISH SUMMARY:Gold theft in iduk­ki
You may also like this video