Web Desk

കാസര്‍കോട്‌

January 21, 2021, 5:24 pm

കാറില്‍ കടത്തുകയായിരുന്ന നാല്‌ കിലോ സ്വര്‍ണവുമായി ബെല്‍ഗാം സ്വദേശികള്‍ പിടിയില്‍

Janayugom Online

കണ്ണൂര്‍ ഭാഗത്ത്‌ നിന്ന്‌ മംഗ്‌ളുരുവിലേക്ക്‌ കാറില്‍ കടത്തുകയായിരുന്ന നാല്‌ കിലോ സ്വര്‍ണവുമായി രണ്ട്‌ ബല്‍ഗാം സ്വദേശികളെ കസ്റ്റംസ്‌ അധികൃതര്‍ പിടികൂടി. വ്യാഴാഴ്‌ച 11.45 ഓടെ പള്ളിക്കര ടോള്‍ ബൂത്തിന്‌ സമീപം വച്ചാണ്‌ സ്വര്‍ണം പിടികൂടിയത്‌. കാറിലുണ്ടായിരുന്ന ബല്‍ഗാം സഹാപൂര്‍ സ്വദേശികളായ തുഷാര്‍( 27), ജ്യോതി റാം(23) എന്നിവരെയാണ്‌ പിടികൂടിയത്‌. കണ്ണൂര്‍ അസി, കമ്മീഷണര്‍ ഇ വി വികാസിന്‌ കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ വിപണിയില്‍ രണ്ട്‌ കോടി വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്‌. കര്‍ണാടക രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാറിന്റെ പിന്‍സീറ്റില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയി#ാലായിരുന്ന സ്വര്‍ണം. മൂന്ന്‌ കട്ടികളായും ഒരു പ്ലാസ്റ്റിക്ക്‌ കവറിലുമായാണ്‌ സ്വര്‍ണം സൂക്ഷിച്ചിരുന്നത്‌. ഇവരെ കൂടുതല്‍ ചോദ്‌യം ചെയ്‌തുവരികയാണ്‌. കാസര്‍കോട്‌ കസ്റ്റംസ്‌ സൂപ്രണ്ട്‌ പി പി രാജീവന്‍, ഹെഡ്‌ ഹവീല്‍ദാരമാരായ കെ ചന്ദ്രശേഖര, കെ ആനന്ദ, എം വിശ്വനാഥ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ സ്വര്‍ണ കടത്ത്‌ പിടികൂടിയത്‌. കസ്റ്റഡിയിലുള്ള രണ്ട്‌ പേരെ കൂടുതല്‍ ചോദ്യം ചെയ്‌തു വരികയാണ്‌.